ഐ.എസ്. ഐ.എസ്.: മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍

കാസര്‍കോട്: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്.ഐ.എസ്.) മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള 21 പേരെ ഐ.എസ്. സ്വാധീനവലയത്തിലെത്തിച്ചുവെന്ന് കരുതുന്ന തൃക്കരിപ്പൂര്‍ ഉടുമ്ബുന്തല സ്വദേശി അബ്ദുള്‍ റാഷിദ് ജിഹാദിന് ആഹ്വാനം ചെയ്തതായി അന്വേഷണ സംഘത്തിന് രഹസ്യമൊഴി ലഭിച്ചു.
