മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

തിരുവനന്തപുരം> സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നതിന് മന്ത്രി കെ. ടി. ജലീല്‍ വിദേശത്തേക്ക് പോകാന്‍ നയതന്ത്ര പാസ്പോര്‍ട്ടിന് അപേക്ഷിച്ചിരുന്നു.
എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. മന്ത്രിക്ക് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ചതിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ വിശദീകരണം.

ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിരസിച്ച നടപടിക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. വിഷയം ലോക്സഭയില്‍ കെ.സി വേണുഗോപാല്‍ എം.പി ഉന്നയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി വി.കെ സിംഗാണ് സൗദിയിലുള്ളത്.

