സംസ്ഥാനത്തു പുതുതായി 1500 ഓണച്ചന്ത തുടങ്ങുമെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്

കൊച്ചി: സംസ്ഥാനത്ത് പുതുതായി 1500 ഓണച്ചന്തകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി തിലോത്തമന് പറഞ്ഞു. 14 ജില്ലകളിലും ഓണം മെഗാ ഫെയറുകള്‍ സoഘടിപ്പിക്കും. കഴിഞ്ഞ തവണ ആറിടത്തായിരുന്നു. ഓണക്കാലത്ത് വിലക്കറ്റം തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില് എത്തിക്കുകയാണ് ലക്ഷ്യം.
22 മുതല്‍ 66 ശതമാനം വരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കും. എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഓണച്ചന്തകള്‍ തുറക്കും. സപ്ളൈകോ ഔട്ട്ലെറ്റ് ഇല്ലാത്ത എല്ലാനിയോജക മണ്ഡലങ്ങളിലും ഔട്ട്ലറ്റുകള് തുറക്കും. സാധനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കും. മലയോര മേഖലകളിലും മറ്റും സാധന ലഭ്യത ഉറപ്പുവരുത്താന്‍ സഞ്ചരിക്കുന്ന ഓണച്ചന്തകള്‍ തുടങ്ങും.
വിലക്കയറ്റം ഇല്ലാത്ത ഓണക്കാലമാണ് ലക്ഷ്യമിടുന്നത്. 13 സബ്സിഡി സാധനങ്ങളുടെ വില അഞ്ചുവര്‍ഷത്തേക്ക് വര്‍ധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

