പോലീസുകാര്‍ക്ക് പരിശീലന കാലാവധി സര്‍വീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങള്‍ നല്‍കണo

കൊയിലാണ്ടി: പെന്‍ഷന്‍പറ്റിയ പോലീസുകാര്‍ക്ക് പരിശീലന കാലാവധി സര്‍വീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങള്‍ വിതരണംചെയ്യണമെന്ന് പോലീസ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് കൊയിലാണ്ടി സര്‍ക്കിള്‍ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച പെന്‍ഷനും അലവന്‍സും ഓണത്തിനുമുമ്പ് ഒറ്റത്തവണയായി നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷന് റൂറല്‍ ജില്ലാ പ്രസിഡന്റ് ഹരിദാസ് ജി. നമ്പ്യാര്‍ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് പി.വി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രന് കരിപ്പാലി, എം.ടി. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എ.കെ. ദാമോദരന്‍ നായര്‍ (പ്രസി.), പി.കെ.ശശീന്ദ്രന് (വൈസ് പ്രസി.), ടി.കെ.വാസു(സെക്ര.), എ.ബാലകൃഷ്ണന് (ജോ.സെക്ര.).
