ബൈപ്പാസ് നിർമ്മാണം യാത്രാ ദുരിതം പരിഹരിക്കണം
യാത്രാ ദുരിതം പരിഹരിക്കണം. ചെങ്ങോട്ട് കാവ് – നന്തി ബൈപ്പാസ് കടന്നുപോവുന്ന കൊയിലാണ്ടി നഗരസഭാ പരിധിയിലെ യാത്രക്കാരുടെ യാത്രാസൗകര്യം ബൈപ്പാസ് നിർമ്മാണം മൂലം ഏറെ ക്ലേശകരമായിരിക്കയാണെന്ന് എൻ.സി.പി മണ്ഡലം കൺവെൻഷൻ വാഹനങ്ങൾ കടന്നുപോവുന്നതിനും കാൽനടയാത്രക്കും ഏറെ ബുദ്ധിമുട്ടുകളനുഭവിക്കുകയാണ്.

മഴ തുടങ്ങിയതോടെ ചെളി കെട്ടിനിൽക്കുന്ന സ്ഥിതിയിലാണ് മിക്ക ഗ്രാമീണ റോഡുകളുടെയും അവസ്ഥ ബൈപ്പാസുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് നാഷനലിസ്റ്റ് കോൺസ്സ് പാർട്ടി ( എൻ. സി.പി) കൊയിലാണ്ടി മണ്ഡലം കമ്മറ്റി കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.
കൺവെൻഷൻ NCP സംസ്ഥാന സമിതിയംഗം സി. സത്യ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

NCP കൊയിലാണ്ടിബ്ലോക്ക് പ്രസിഡണ്ട് സി. രമേശൻ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.കെ. നാരായ ണൻ അധ്യക്ഷത വഹിച്ചു. എം.എ. ഗംഗാധരൻ, പി.വി.ആലിക്കുട്ടി, ചേനോത്ത് വേണുഗോപാൽ, ഉന്മേഷ് , ടി.എം. ശശിധരൻ, പത്താലത്ത് ബാലൻ, പ്രസാദ് കൊല്ലം, എം. വത്സൻ എന്നിവർ സംസാരിച്ചു.

