വിദ്യാർത്ഥിയെ കാണാതായി
 
        കൊയിലാണ്ടി> നന്തി ദാറുസാലാം അറബിക് കോളേജ് പ്ലസ് വൺ വിദ്യാർത്ഥി വാകയാട് കുനിയിൽ ഹിബ്‌ലു റഹാമാനെ ജൂലായ് 24ന് രാവിലെ മുതൽ കാണാതായി. 160 സെന്റീ മീറ്റർ ഉയരം, വെളുത്തനിറം, കാണാതാവുമ്പോൾ വെളള മുണ്ടും ഷർട്ടും വേഷം, വിവരം ലഭിക്കുന്നവർ അടുത്തുളള പോലീസ് സ്റ്റേഷനിലോ, കൊയിലാണ്ടി പോസീസ് സ്റ്റേഷനിലോ അറിയിക്കണം. കൊയിലാണ്ടി സ്റ്റേഷൻ നമ്പർ: 0496 2620236.


 
                        

 
                 
                