KOYILANDY DIARY.COM

The Perfect News Portal

പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പ്: പ്രതിയെ പൊലീസ് പിടികൂടി

കോഴിക്കോട് പയ്യോളിയിലെ ചാത്തൻ സേവ തട്ടിപ്പ് പ്രതി പൊലീസ് പിടിയിൽ. കാസർഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. മദ്രസ അധ്യാപകന്റെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഇതേ തുടർന്ന് മദ്രസ അധ്യാപകൻ പയ്യോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. കളവ്, വഞ്ചന എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു. കോഴിക്കോട് വെച്ചാണ് മുഹമ്മദ് ഷാഫി പിടിയിലായത്.

Share news