KOYILANDY DIARY

The Perfect News Portal

പ്രമേഹരോഗികള്‍ ശ്രദ്ധിക്കുക…

പ്രമേഹം എന്നാല്‍ …

ഒരു വ്യക്തിയുടെ രക്തത്തില്‍ ഗ്ലൂക്കൊസിന്റെ അളവ് കൂടിയ അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ശരീരത്തില്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ അളവിലോ ഗുണത്തിലോ കുറവായാല്‍ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ നില കൂടാന്‍ കാരണമാകും. രക്തഗ്ലൂക്കോസിന്റെ അളവ് ഒരുപരിധിയിലധികമായാല്‍ മൂത്രത്തില്‍ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. ഈ രോഗാവസ്ഥയാണ് പ്രമേഹം.

രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവു കൂടുന്നതോടെ ഇടക്കിടെ മൂത്രഒഴിക്കല്‍ , കൂടിയ ദാഹം,വീശപ്പ് എന്നീ സാധാരണ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും ‍. ഇന്ന് ലോകത്ത് പ്രമേഹ ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നു. ജീവിത രീതിയിലുള്ള അപാകതകളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാന കാരണം. ലോകത്ത് 200 ദശലക്ഷത്തിനു മുകളില്‍ ആള്‍ക്കാര്‍ പ്രമേഹബാധിതരാണെന്നാണ് കണക്കുകള്‍ . ഓരോ എട്ടു സെക്കന്‍ഡിലും പ്രമേഹം കാരണം ഒരാള്‍ മരണമടയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുകയും കുറയുകയും ചെയ്യുന്നതാണ് പലപ്പോഴും പ്രമേഹത്തെ അപകടകാരിയാക്കുന്നത്.

Advertisements

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ചുവടെ:

* നടത്തം ഒരു ശീലമാക്കുക. ദിവസവും 35-40 മിനിറ്റ് വരെ നടക്കുന്നത് ശരീരത്തിന് നല്ലൊരു വ്യായാമമാണ്.

* കൃത്യമായ ഇടവേളകളില്‍ കൃത്യമായ അളവുകളില്‍ പോഷകാംശമുള്ള ഭക്ഷണം കഴിക്കുവാനായി ശ്രദ്ധിക്കുക.

* എണ്ണപ്പലഹാരങ്ങളും ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കുക.

* നാരുകള്‍ (ഫൈബര്‍ ‍) അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില ഉയര്‍ത്തുകയും ശരീരത്തിലെ ഗ്ലൂക്കോസ് നില ക്രമാതീതമായി ഉയരാതെ നിയന്ത്രിക്കുകയും ചെയ്യും.

* ഉപവാസവും അതുപോലെ തന്നെ ഇടയ്ക്കിടെയുള്ള പാര്‍ട്ടികളും ഒഴിവാക്കുക.

* ഭക്ഷണം ചവച്ചരച്ച് വളരെ പതിയെ ആസ്വദിച്ച് കഴിക്കുക.

* വാട്ടര്‍ തെറാപ്പി പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.

* ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ആരോഗ്യകരമായ ഡയറ്റ് പിന്തുടരാനായി എപ്പോഴും ശ്രദ്ധിക്കുക.

* പാചകാവശ്യങ്ങള്‍ക്കും മറ്റും ഇതര ഓയിലുകളെ അപേക്ഷിച്ച് ഒലീവ് ഓയില്‍ , സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

* വളരെ നേരത്തെ കിടന്നുറങ്ങാനും രാവിലെ വളരെ നേരത്തെ എഴുന്നേല്‍ക്കുന്നതുമായ രീതിയില്‍ നിങ്ങളുടെ ജീവിതചര്യ ക്രമീകരിക്കുക.

* മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ പാടേ ഒഴിവാക്കുക.

* ജ്യൂസുകള്‍ കഴിക്കുന്നത് ഒഴിവാക്കുക. പകരം പഴങ്ങള്‍ കഴിക്കാവുന്നതാണ്.

* ടി വി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുക.

രാത്രി ഷിഫ്റ്റുകാര്‍ക്ക് പ്രമേഹ സാധ്യത കൂടുതല്‍


മാറി മാറിയുള്ള ജോലി ഷിഫ്റ്റുകളില്‍ പണിയെടുക്കുന്നത് പ്രമേഹമുണ്ടാക്കുമെന്ന് ആരോഗ്യ രംഗത്തെ വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നു. രാത്രി ജോലി ചെയ്യുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുളള സാധ്യത കൂടുതലാണെന്നാണ് നിരീക്ഷണം. ഗ്ലൂക്കോസ് വിഘടനത്തിന് ശരീരത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ വരുന്നു.

രാത്രി ജോലി ചെയ്യുന്നവരില്‍ ഉറക്കം മാറ്റി നിര്‍ത്താനായി ഇടനേരത്ത് ലഘുഭക്ഷണം കഴിക്കാനുള്ള പ്രേരണ കൂടുതലായി കാണപ്പെടുന്നു. എന്നാല്‍ രാത്രി സമയത്ത് ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പകല്‍ സമയത്തേക്കാള്‍ വളരെ കുറഞ്ഞ തോതിലാണ്. ശാരീരികമായി കൂടുതല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തിനാല്‍ കഴിക്കുന്ന ഭക്ഷണത്തിലെ അധിക കലോറി കൊഴുപ്പായി സൂക്ഷിക്കപ്പെടുകയും ഇത് പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. പൊണ്ണത്തടി പ്രമേഹത്തിലേക്ക് നയിക്കുന്ന ഒരു സുപ്രധാന കാരണമാണ്. മാത്രമല്ല , രാത്രി സമയത്തെ ഉറക്കം പകല്‍ ഉറങ്ങിതീര്‍ക്കുമ്പോള്‍ അത് ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സിനെ ബാധിക്കുകയും ചെയ്യും. വിശപ്പുകൂട്ടാന്‍ സഹായിക്കുന്ന ഹോര്‍മോണായ ഗെറിലിന്‍റെ ഉദ്പാദനത്തെ കൂട്ടുകയും വിശപ്പ് ഇല്ലാതാക്കുന്ന ഹോര്‍മോണായ ലെപ്റ്റിന്‍റെ ഉദ്പാദനത്തെ വല്ലാതെ കുറക്കുകയും ഇത് മൊത്തം ശരീരത്തിന്‍റെ ഉപാപചയ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നു.