KOYILANDY DIARY

The Perfect News Portal

ഓണം യാത്ര ഹൈഡ്രോഫോയില്‍ ബോട്ടില്‍; 3 മണിക്കൂറില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക്

ഇപ്രാവിശ്യം ഓണം വരുമ്പോള്‍ മാവേലിയോടൊപ്പം മറ്റൊന്നു കൂടി വരും. ഹൈസ് സ്പീഡ് ഹൈഡ്രോഫോയില്‍ ക്രൂയിസ് ബോട്ട് (high-speed hydrofoil cruise boat). ഈ ഓണാഘോഷ‌ത്തിന്റെ വേഗം കൂട്ടാന്‍ ഇനി വേറയൊന്നും വേണ്ട!

സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കരു‌തപ്പെടുന്ന ഈ ക്രൂയിസ് ബോട്ട് കൊച്ചിയില്‍ നിന്ന് വെറും മൂന്ന് മണിക്കൂര്‍ കൊണ്ട് കോഴിക്കോട് എത്തിച്ചേരും. സാധരണ ആറ് മണിക്കൂര്‍ വേണം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് എത്തിച്ചേരാന്‍.

കേരള ടൂറിസത്തിന് മറ്റൊരു നാഴികക്കല്ല് ഉണ്ടാകുകയാണ് ഈ ക്രൂയിസ് ബോട്ടിന്റെ സര്‍വീസ് ആരംഭിക്കുന്നതോടെ.

Advertisements
high-speed hydrofoil cruise boat

രാജ്യത്ത് ആദ്യമായി

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ക്രൂയിസ് സര്‍വീസ് നടത്തുന്നത്. രണ്ട് ഘട്ടമായാണ് ഇതിന്റെ സര്‍വീസ് ആരംഭിക്കുന്നത്. അതില്‍ ഒന്നാംഘട്ടമാണ് ഓണത്തിന് ആരം‌ഭിക്കുന്നത്. കൊച്ചിയിലെ മറൈന്‍ഡ്രൈവ് മുതല്‍ കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖം വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരത്തെ വിഴിഞ്ഞം തുറമുഖം വരെ സര്‍വീസ് നീട്ടുമ്പോള്‍ കൊച്ചിയില്‍ നിന്ന് രണ്ട് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എ‌ത്തിച്ചേരാമെന്നാണ് കരുതപ്പെടുന്നത്.

കൊച്ചിയില്‍ എത്തിയ ബോട്ട്

ഗ്രീസിലെ ഏഥെന്‍സില്‍ നിന്നാണ് ആദ്യഘട്ട സര്‍വീസിനുള്ള രണ്ട് ബോട്ടുകള്‍ കൊച്ചിയില്‍ എത്തിയത്. ഏകദേശം 15 കോടി രൂപ വിലവരുന്നതാണ് ഓരോബോട്ടുകളും. 150 പേരെ വഹിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 120 പേരെ കയറ്റാനെ തുറമുഖ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളു.

high-speed hydrofoil cruise boat
സൗകര്യങ്ങള്‍
പൂര്‍ണമായും ശീതികരിച്ച ബോട്ടില്‍ വിനോദങ്ങള്‍ക്കും ഭക്ഷണം കഴിക്കാനും സൗകര്യമുണ്ട്. ആയിരം മുതല്‍ ആയിരത്തി ഇരുനൂറ് രൂപവരെയാണ് ടിക്കറ്റ് നിരക്ക്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗ‌തയില്‍ യാത്ര ചെയ്യാന്‍ കഴിവുള്ളതാണ് ഈ ബോട്ട്.