KOYILANDY DIARY.COM

The Perfect News Portal

ബ്രെറ്റ് ലീ നായകനായെത്തുന്ന ചിത്രം ‘അണ്‍ ഇന്ത്യന്‍’ ഇന്ത്യന്‍ പ്രദര്‍ശനത്തിനു തയ്യാറായി കഴിഞ്ഞു

ഒരിക്കല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിന്റെ കൊടുങ്കാറ്റായിരുന്നു ബ്രെറ്റ് ലീ. ക്രിക്കറ്റില്‍ നിന്നു വിരമിച്ച ശേഷം ഒരിടത്ത് ഒതുങ്ങിക്കൂടാന്‍ ലീക്കു കഴിഞ്ഞില്ല. പുതിയൊരു റോളില്‍ ആരാധകരെ ത്രസിപ്പിക്കാന്‍ ലീ തയ്യാറായി കഴിഞ്ഞു. ബ്രെറ്റ് ലീ നായകനായെത്തുന്ന ചിത്രം ‘അണ്‍ ഇന്ത്യന്‍’ ഇന്ത്യന്‍ പ്രദര്‍ശനത്തിനു തയ്യാറായി കഴിഞ്ഞു.

ഏറെ പ്രത്യേകതകളുള്ള ചിത്രം ആഗസ്റ്റ് 19നാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. ചിത്രം ഒരു വര്‍ഷം മുമ്ബു തന്നെ ഓസ്ട്രേലിയില്‍ റിലീസ് ചെയ്തിരുന്നു. അണ്‍ ഇന്ത്യന്റെ ഒട്ടുമിക്ക ഭാഗങ്ങളും ഓസ്ട്രേലീയയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ യുവതിയുമായി പ്രണയത്തിലാകുന്ന ഓസ്ട്രേലിയന്‍ അധ്യാപകന്റെ വേഷത്തിലാണ് ചിത്രത്തില്‍ ലീയെ കാണുക.

പ്രണയത്തിനു പ്രാധാന്യം നല്‍കുന്ന അണ്‍ ഇന്ത്യന്‍ ഒരുക്കിയിരിക്കുന്നത് ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ സംവിധായകന്‍ അനുപം ശര്‍മ്മയാണ്.നായിക വേഷത്തില്‍ തനിഷ്ട ചാറ്റര്‍ജി എത്തുന്നു. ഇംഗ്ലീഷ് ഭാഷയാണ് സിനിമയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്.

Advertisements
Share news