തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ’; കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ
കോട്ടയത്ത് വീണ്ടും ശശി തരൂർ അനുകൂല പോസ്റ്റർ. കോൺഗ്രസിൻ്റെ പേരിലാണ് ശശി തരൂരിനായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ഇരാറ്റുപേട്ടയിലാണ് ശശി തരൂർ വരട്ടെ, കോൺഗ്രസ് ജയിക്കട്ടെ എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പാലായിലെ ഫ്ലക്സിനും പുതുപ്പള്ളിയിലെ പ്രമേയത്തിനും ശേഷമാണ് ഇപ്പോൾ പേട്ടയിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്ഗ്രസിന്റെ പേരിൽ ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.

