പിഷാരികാവ് ക്ഷേത്രത്തിന്റെ കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണo; ക്ഷേമ സമിതി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള കംഫര്‍ട്ട് സ്റ്റേഷന്‍ മാറ്റി സ്ഥാപിക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. സ്വര്‍ണ പ്രശ്‌നം നടത്തിയപ്പോള്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. നിലവിലുള്ള കംഫര്‍ട്ട് സ്റ്റേഷനില്‍നിന്ന് മാലിന്യം പുറത്തേക്കുവരികയാണ്. ഇത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടാവുന്നുണ്ട്. പകര്‍ച്ച വ്യാധി ഭീഷണിയുമുണ്ട്. അഡ്വ. ടി.കെ. രാധാകൃഷ്ണന്‍, ഇ.എസ്. രാജന്‍, വി.വി. ബാലന്‍, വി.കെ. ദാമോദരന്‍, കെ. ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
