KOYILANDY DIARY.COM

The Perfect News Portal

റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന; യാത്രക്കാര്‍ പ്രതിഷേധിച്ചു

കൊയിലാണ്ടി: റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് ഫീസ് വന്‍വര്‍ധന. ഇതിനെതിരെ യാത്രക്കാര്‍ പ്രതിഷേധിച്ചു. പന്ത്രണ്ട് മണിക്കൂര്‍ സമയത്തേക്ക്   ബൈക്കിന് മുന്നുരൂപയായിരുന്നത് എട്ടുരൂപയായി വര്‍ധിച്ചു. 24- മണിക്കൂറിന് ആറുരൂപയായിരുന്നു. അതിപ്പോള്‍ 14-രൂപയായാണ് ഉയര്‍ന്നത്. വെള്ളിയാഴ്ച മുതലാണ് പുതിയ നിരക്ക് ഈടാക്കിത്തുടങ്ങിയത്. പുതുതായി ലേലത്തിനെടുത്തയാളാണ് പാര്‍ക്കിങ് സ്ഥലത്തെ പണം പിരിക്കുന്നത്.

Share news