KOYILANDY DIARY.COM

The Perfect News Portal

മൂടാടി ഗ്രാമപഞ്ചായത്തിൽ ശുചിത്വ പദ്ധതി തയ്യാറായി.

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള കർമ്മ പദ്ധതി തയ്യാറായതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ രാഷ്ട്രീയപാർട്ടി, യുവജനസംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ബഹുജനകവെൻഷൻ നടന്നു. നിറവ് വേങ്ങേരിയുടെ കോ-ഓർഡിനേറ്റർ ബാബു പറമ്പത്ത് പദ്ധതിയെപറ്റി പ്രഭാഷണം നടത്തി. വാർഡ് വികസന സമിതിയും അയൽകൂട്ടവും ഗ്രാമസഭകളും പദ്ധതി വിജയിപ്പിക്കാൻ ഉടൻ ചേരും. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്തുവാൻ ബന്ധപ്പെട്ടവരുടെ യോഗം ചേർന്നു. പത്രസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, ശ്രിജിത, വി.വി.സുരേഷ്, ശ്രീകുമാർ സി.കെ.എന്നിവർ പങ്കെടുത്തു.

 

Share news