KOYILANDY DIARY

The Perfect News Portal

ഇടിയപ്പം ഉപ്പുമാവ്

ഇടിയപ്പം ബാക്കി വന്നാല്‍ അത് എങ്ങനെ ഒരു ഉപ്പുമാവ് ആക്കി മാറ്റാം എന്നറിയാമോ .വളരെ എളുപ്പമാണ്,അതുപോലെ നല്ല ടേസ്റ്റ് ആണ് താനും.

ആവശ്യമായവ

ഇടിയപ്പം 4, ചെറുതായി പിച്ചി വെയ്ക്കുക. സവാള medium – 1 ഇഞ്ചി (ginger) ഒരു ചെറിയ കഷണം പച്ചമുളക് 2 മുട്ട ഒന്ന്

Advertisements

നെയ്യ് /എണ്ണ പീനട്ട് / അണ്ടിപ്പരിപ്പ്, കടുക്, കറി വേപ്പില, ഉപ്പ്

ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ച്‌ കപ്പലണ്ടി വറുത്തു കോരി മാറ്റി വെയ്ക്കുക. ഇനി കടുക് ,കറി വേപ്പില എന്നിവ താളിച്ച്‌ സവാളയും ഇഞ്ചിയും പച്ചമുളകും കൊത്തിയരിഞ്ഞത് ഇട്ടു വഴറ്റുക.( ഒരു ഭംഗിയ്ക്ക് ഇത്തിരി ക്യാരറ്റ് വേണേല്‍ ഗ്രേറ്റ് ചെയ്തിടാം ,ഞാന്‍ ചേര്‍ത്തിട്ടില്ല ).നന്നായി വഴണ്ട് കഴിഞ്ഞാല്‍ ചീനച്ചട്ടിയുടെ നടുവിലായി മുട്ട പൊട്ടിച്ചു ഒഴിച്ച്‌ ചിക്കിയെടുക്കുക.ഇനി പാകത്തിന് ഉപ്പു കൂടി ചേര്‍ത്തു എല്ലാം കൂടി ഇളക്കിയ ശേഷം ഒരു നുള്ള് മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്തു ചൂടാക്കുക.നുള്ളി വെച്ചിരിയ്ക്കുന്ന ഇടിയപ്പം ചേര്‍ത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച്‌ ചെറിയ തീയില്‍ 2 മിനിറ്റ് അടച്ചു വെയ്ക്കുക.അടപ്പ് മാറ്റി ചിക്കി തോര്‍ത്തി എടുക്കുക. ഇടിയപ്പം ഉപ്പുമാവ് തയ്യാര്‍.