KOYILANDY DIARY.COM

The Perfect News Portal

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു

കൊയിലാണ്ടി: ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. മുചുകുന്ന് ചൂരക്കാട്ട് കുമാരന്‍ നായര്‍ (67) ആണ് മരിച്ചത്. തിങ്കളാഴ്ച കൊയിലാണ്ടി ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തായിരുന്നു അപകടം. ബൈക്കുമായി കൂട്ടിയിടിച്ച് ഓട്ടോ മറിയുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ലീല. മകള്‍: സുധി. മരുമകന്‍: ഗിരീഷ്. സഹോദരന്‍: ദാമോദരന്‍ നായര്‍.

Share news