സി.ഐ.ടി.യു സംസ്ഥാന ജാഥയ്ക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, ക്ഷേമനിധി നടപ്പിലാക്കുക തുടങ്ങിയ അവകാശ പ്രഖ്യാപനരേഖ കേരള ഗവൺമെന്റിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ആണ്ടി ഇഖ്ബാൽ നയിക്കുന്ന സംസ്ഥാന ജാഥയ്ക്ക് താലൂക്കിൽ പേരാമ്പ്ര, ബാലുശ്ശേരി, കൊയിലാണ്ടി എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കൊയിലാണ്ടി കേന്ദ്രത്തിൽ നടന്ന സ്വീകരണയോഗം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി അദ്ധ്യക്ഷത വഹിച്ചു. സ്വീകരണ യോദത്തിൽ ജാഥ ക്യാപറ്റന് പുറമെ ജാഥ അംഗങ്ങളായ പ്രദീപ് കുമാർ, ടി.കെ ചന്ദ്രൻ, യു.കെ പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. പി.വി മമ്മദ് സ്വാഗതം പറഞ്ഞു. ജാഥ ക്യാപ്റ്റനെ വിവിധ സംഘടനകൾക്ക് വേണ്ടി ഹാരാർപ്പണം നടത്തി.
