സിഗരറ്റ് പായ്ക്കറ്റുകൾ പിടിച്ചെടുത്ത അധികൃതരുടെ നടപടിയിൽ സി. ഐ. ടി. യു. ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു

കൊയിലാണ്ടി : കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിലെ ഹോട്ടലുകളിലും പെട്ടികടകളിലും നഗരസഭ ഹെൽത്ത് വിഭാഗവും എക്‌സൈസും പോലീസും ചേർന്ന് നടത്തിയ റെയ്ഡിനിടെ ചില കടകളിൽ നിന്ന് സിഗരറ്റ് പായ്ക്കറ്റ് പിടിച്ചെടുത്തത് ദുരുദ്ദേശപരമെന്ന് ഉന്തുവണ്ടി പെട്ടിക്കട തെരുവോര തൊഴിലാളി യൂണിയൻ സി. ഐ. ടി. യു. ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. സിഗരറ്റുകൾ നിരോധിത ഉൽപ്പന്നങ്ങൾ അല്ല എന്നിരിക്കെ 1 ലക്ഷത്തോളം രൂപ വരുന്ന സിഗരറ്റു പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. പാവപ്പെട്ട തൊഴിലാളികളെ വഴിയാധാരമാക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിച്ചത്. ഇത്തരം തൊഴിലാളി ദ്രോഹ നയങ്ങൾ സ്വീകരിക്കുന്ന എക്‌സൈസും പോലീസും ഈ സമീപനം മാറ്റിയില്ലെങ്കിൽ കടുത്ത പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്ന് ഏരിയ കമ്മറ്റി അറിയിച്ചു.
