കൊല്ലത്ത് മൂന്നു പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊല്ലം > കൊല്ലത്ത് മൂന്നു പെണ്‍കുട്ടികളെ മാസങ്ങളായി നിരന്തരം ലൈംഗിക പീഡനത്തിന് വിധേയമാക്കിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കലിലാണ് സംഭവം. മാസങ്ങളായി ഇയാള്‍ മക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതില്‍ രണ്ടു പെണ്‍കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
കുട്ടികള്‍ പഠനത്തില്‍ ശ്രദ്ധയില്ലാത്തവരായി മാറിയതോടെ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സ്‌കൂളില്‍ നിന്ന് വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിച്ചു അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു.

കുട്ടികള്‍ ആരും ഭയം കാരണം പീഡനവിവരം പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടികളുടെ അമ്മ വിദേശത്താണ്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ രഹസ്യമായി കൗണ്‍സിലിംഗിനു വിധേയരാക്കുകയായിരുന്നു. അപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും.

