KOYILANDY DIARY.COM

The Perfect News Portal

കരിങ്കുന്നം സിക്സസിലെ മേടപ്പൂം പട്ടും ചുറ്റി എന്ന ഗാനം പുറത്തിറങ്ങി

മഞ്ജു വാര്യരും അനൂപ് മേനോനും ഒന്നിക്കുന്ന പുതിയ ചിത്രം കരിങ്കുന്നം സിക്സസിലെ മേടപ്പൂം പട്ടും ചുറ്റി എന്ന ഗാനം പുറത്തിറങ്ങി. രാഹുല്‍ രാജ് ഈണമിട്ട ശ്രുതിമധുരമായ ഗാനം ആലപിച്ചിരിക്കുന്നത് നജീം അര്‍ഷാദാണ്.

ഫയര്‍മാന്‍ എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കരിങ്കുന്നം സിക്സസ്. ജയിലിനുള്ളില്‍ തടവുകാരെ പരിശീലിപ്പിക്കാനെത്തുന്ന വോളിബോള്‍ കോച്ചായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തിലെത്തുന്നത്.

ബാബു ആന്റണി, സുരാജ് വെഞ്ഞാറമ്മൂട്, ജേക്കബ് ഗ്രിഗറി, ലെന എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് അരുണ്‍ലാല്‍ രാമചന്ദ്രനാണ്. ഛായാഗ്രഹണം ജയകൃഷ്ണ ഗുമ്മടിയും ചിത്രസംയോജനം വി. സാജനുമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ജയലാല്‍ മേനോനും അനില്‍ ബിശ്വാസും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജൂലൈ 7-ന് തീയേറ്ററുകളിലെത്തും. പ്രമുഖ മ്യൂസിക് ലേബലായ മ്യൂസിക് 247 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisements
Share news