സിപിഐ(എം) ലേക്ക് കടന്നുവന്ന സി. രാമകൃഷ്ണൻ മാസ്റ്റർക്ക് സ്വീകരണം

കൊയിലാണ്ടി: സിപിഐ(എം)ലേക്ക് കടന്നുവന്ന കോൺഗ്രസ്സ് എസ്സ് ജില്ലാ സെക്രട്ടറിയും അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവുമായ സി. രാമകൃഷ്ണൻ മാസ്റ്റർക്ക് ഉജ്ജ്വല സ്വീകരണം. കോൺഗ്രസ്സ് എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടതു മുതൽ സിപിഐ(എം)മായി സഹകരിച്ച് പ്രവർത്തിക്കുകയായിരുന്നു അദ്ധേഹം. അതിനിടയിലാണ് ഇന്ന് സ്വീകരണം സംഘടിപ്പിച്ചത്. കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശിയാണ് സി. രാമകൃഷ്ണൻ മാസ്റ്റർ.

കുറുവങ്ങാട് സെന്ററിൽ സിപിഐ(എം) കൊയിലാണ്ടി ഏരിയാ ജാഥയുടെ സ്വീകരണ കേന്ദ്രത്തിൽ വെച്ച് ജാഥാ ലീഡറും ജില്ലാ കമ്മറ്റി അംഗവുമായ പി. കെ. ദിവാകരൻ മാസ്റ്റർ ചെങ്കൊടി കൈമാറിയാണ് അദ്ധേഹത്തെ സിപിഐ(എം)ലേക്ക് സ്വീകരിച്ചത്. സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ പി.വി. സത്യനാഥൻ, ടി.വി ദാമോദരൻ, അഡ്വ. കെ. സത്യൻ രവീന്ദ്രൻ എം, സുധ സി എന്നിവർ സംസാരിച്ചു. സി രാമകൃഷ്ണൻ നന്ദി പറഞ്ഞു.


