KOYILANDY DIARY.COM

The Perfect News Portal

ഹർഷാരവം ശ്രദ്ധേയമായി

കൊയിലാണ്ടി: ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ഉന്നത വിജയികൾക്കുള്ള അനുമോദനം ഹർഷാരവം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സന്തോഷകരവും ആവേശകരവുമായ അനുഭവമായി. സ്കൂളിലെ യു.എസ്.എസ്, എൻ.എം.എം.എസ്. വിജയികളെയും, എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷയിലെ ഉന്നത വിജയികളെയും അനുമോദിച്ച ഹർഷാരവം പരിപാടിയിൽ 115 കുട്ടികൾ അനുമോദനം ഏറ്റുവാങ്ങി. കൊയിലാണ്ടി ഇ.എം. എസ് ടൗൺ ഹാളിൽ നടന്ന പരിപാടി  കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനവും തുടർന്ന് ഉപഹാരസമർപ്പണവും നടത്തി. നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ  അധ്യക്ഷത വഹിച്ചു.

നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ. നിജില, കെ.ടി. റഹ്മത്ത്, വി.പി. ഇബ്രാഹിം കുട്ടി, എൻ ബഷീർ, എം. ബീന, പ്രിൻസിപ്പാൾ ഇ കെ. ഷൈനി, പി.ടി.എ പ്രസിഡണ്ട് എ.അസീസ്, പ്രധാനാധ്യാപിക കെ.കെ. ചന്ദ്രമതി എന്നിവർ സംസാരിച്ചു. സ്കൂളിലെ അധ്യാപകനായ ഡോ. പി.കെ. ഷാജി രചനയും, പ്രശസ്ത സംഗീത അധ്യാപകനായ സുനിൽ തിരുവങ്ങൂർ സംഗീതവും നിർവ്വഹിച്ച് വിദ്യാർത്ഥികൾ ആലപിച്ച  സ്വാഗതഗാനത്തോടുകൂടിയാണ് ഹർഷാരവം ആരംഭിച്ചത്.

Share news

Leave a Reply

Your email address will not be published. Required fields are marked *