ജി.എസ്.ടി. നിരക്ക് പിൻവലിക്കുക: ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

കൊയിലാണ്ടി: ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. അവശ്യ വസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി.എസ്.ടി. നിരക്ക് പിൻവലിക്കുക, വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഫ്.എസ്.ഇ.ടി.ഒ. നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ നടന്ന താലൂക്ക് തല പ്രകടനം കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.പി. ജിതേഷ് ശ്രീധർ ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.എ. ബ്രാഞ്ച് സെക്രട്ടറി കെ.ടി.ജോർജ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം കെ.കെ.ബാബു എന്നിവർ സംസാരിച്ചു. എം.കെ. കമല, സി.സി. സതീശൻ, യു. ഷീന, സി.ബി.സജിത്, എം.കെ.ലിപിൻജിത്ത്, വി.പ്രേംമോഹൻ, കെ.രജീഷ്, പി.കെ. അനിൽകുമാർ, കെ.ടി.വിജിത്ത് എന്നിവർ നേതൃത്വം നൽകി. ഏരിയാ സെക്രട്ടറി എക്സ്. ക്രിസ്റ്റിദാസ് സ്വാഗതം പറഞ്ഞു.


