മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണം

ഉള്ള്യേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ രാമായണ മാസാചരണം ജൂലായ് 17 മുതൽ ആഗസ്റ്റ് 16 വരെ നടക്കും. ക്ഷേത്രം മേൽശാന്തി മായഞ്ചേരി ഇല്ലം നാരായൺ നമ്പൂതിരിയുടെ കർമ്മത്തിൽ ഗണപതി ഹോമവും, വിശേഷാൽ പൂജകളും ഉണ്ടായിരിക്കും. സന്ധ്യയ്ക്ക് സജി പൂമഠത്തിൽ രാമായണ പാരായണം ചെയ്യും. വിശദ വിവരങ്ങൾക്ക് ഫോൺ 9846885276, 9846903278.

