KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി GVHSS-ൽ VHSC വിഭാഗത്തിൽ അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക്ക്‌ ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ : വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വി.എച്ച് എസ്.ഇ. വിഭാഗത്തിലെ ഹയർസെക്കണ്ടറി സയൻസ് (എൻ.എസ്.ക്യു.എഫ്) കോഴ്സുകൾക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. മികച്ച തൊഴിൽ സാധ്യതയും ദേശീയ അംഗീകാരവുമുള്ള 3 കോഴ്സുകളാണ് നടത്തപ്പെടുന്നത്. ഹയർസെക്കണ്ടറി സയൻസിനോടൊപ്പം ഒരു ജോബ് സ്കില്ലുകൂടി കുട്ടിക്ക് അധികമായി ലഭിക്കുന്നു.

1 ) ഫീൽഡ് ടെക്നീഷ്യൻ കമ്പ്യൂട്ടിംഗ് ആന്റ് പെരിഫെറൽസ്

ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാസ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്, വൊക്കേഷൺ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ്.

Advertisements

ഡിഗ്രി, എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, വിവര സാങ്കേതിക നെറ്റ് വർക്കിംഗ് രംഗത്തെ തൊഴിൽ സാധ്യതയും)

2 ) ഒപ്ടിക്കൽ ഫൈബർ ടെക്നീഷ്യൻ

ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാസ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്, വൊക്കേഷണൽ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ്. ഡിഗ്രി, എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, ടെലികോം നെറ്റ് വർക്കിംഗ് മേഖലയിൽ തൊഴിൽ സാധ്യതയും.

3 ) പ്ലംബർ ജനറൽ

ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാസ് എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ്, വൊക്കേഷണൽ വിഷയവും അടങ്ങിയ 2 വർഷ പ്ലസ് ടു സയൻസ് കോഴ്സ് ഡിഗ്രി , എഞ്ചിനിയറിംഗ് മുതലായ മേഖലകളിലുള്ള ഉന്നത പഠനവും, പ്ലംബിംഗ് നിർമ്മാണ രംഗത്തെ തൊഴിൽ സാധ്യതയും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെ ട്ടുള്ള സഹായങ്ങൾക്കും സ്കൂൾ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെടുക . അവസാന തീയതി ജൂലൈ 18. ഫോൺ: 0496 2631056

Share news

Leave a Reply

Your email address will not be published. Required fields are marked *