സ്നേഹ വീടിന് ശിലയിട്ടു

കൊയിലാണ്ടി: സ്നേഹ വീടിന് ശിലയിട്ടു. ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളേജ് ‘ഒരു വിദ്യാലയം ഒരു വീട്’ പദ്ധതിയിൽ കോളേജിലെ വിദ്യാർഥിക്ക് നിർമിച്ച് നൽകുന്ന വീടിന് പയ്യോളി നഗരസഭാ വൈസ് ചെയർപേഴ്‌സൺ സി.പി. ഫാത്തിമ ശിലയിട്ടു. കോളേജിന്റെ നേതൃത്വത്തിൽ നിർമിച്ചു നൽകുന്ന രണ്ടാമത്തെ സ്നേഹവീടാണിത്.

പ്രിൻസിപ്പൽ ഡോ. സി.പി. സുജേഷ് അധ്യക്ഷത വഹിച്ചു. കെ.ടി. ചന്ദ്രൻ, രാജൻ പടിക്കൽ, ബഷീർ മായേരി, നസീർ ചാക്കണ്ടി, ജോഷി, ജിജു, എ. വിനോദ് കുമാർ, പി. മനു, വിദ്യ വിശ്വനാഥൻ, കെ. വിനി, രൺദീപ് രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.


