കെഎസ്ഇബി നോർത്ത് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധമാർച്ച്

കൊയിലാണ്ടി: പവർക്കട്ടിനെതിരെ കൊയിലാണ്ടി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിലേക്ക് വ്യാപാരികൾ മാർച്ച് നടത്തും. വർഷങ്ങളോളമായി വൈദ്യുതികട്ട് തുടർക്കഥയാവുന്ന കൊയിലാണ്ടിയിൽ പൊതുസമൂഹവും വ്യാപാരികളും ഏറെ പ്രയാസത്തിലാണ്. ദിനംപ്രതി വൈദ്യുതി നിലക്കുമ്പോൾ കൊയിലാണ്ടിയിലെ ഫ്ലൌർ മിൽ, ഇൻഡസ്ട്രിയൽ, ഹോട്ടൽ, കൂൾബാ,ർ പ്രിന്റിംഗ് പ്രസ്സ്, ഫോട്ടോസ്റ്റാറ്റ് എന്ന് വേണ്ട സമസ്ത മേഖലകളും നിശ്ചലമാവുകയണ്.

കൊയിലാണ്ടിക്കാർ അനുഭവിക്കുന്ന ഈ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുവാനും വൈദ്യുതി കട്ട് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ ജൂൺ 21ന് ചൊവ്വാഴ്ച കാലത്ത് 11 മണിക്ക് കൊയിലാണ്ടി കെഎസ്ഇബി നോർത്ത് സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.


