KOYILANDY DIARY

The Perfect News Portal

ഇരുള്‍ നിറഞ്ഞ ബാറോഗിലെ കൗതുകങ്ങള്‍

പ്രേ‌തകഥകള്‍ പ്രചരിക്കുന്ന സ്ഥലങ്ങളിലെല്ലാം കൗതുകത്തോടെ സഞ്ചാരികളും എത്താറുണ്ട്. ബാറോഗ് തുരങ്കം സന്ദര്‍ശിക്കുന്ന സഞ്ചാരികളുടെ ഉള്ളിലും ഈ കൗതുകമാണ്. തുരങ്കത്തിലെ ഇരുട്ടില്‍ എന്താണുള്ളതെന്ന കൗതുകം കലര്‍ന്ന ചോദ്യം മാത്രം. ബറോഗ് തുരങ്കത്തേക്കുറി‌ച്ചുള്ള പ്രേതകഥകളാണ് ബറോഗിനെ ഹിമാചലിലെ ജനപ്രിയ സ്ഥല‌ങ്ങളില്‍ ഒന്നാക്കി മാറ്റുന്നത്.

01barogtunnel-06-1465196085-08-1465374749

കല്‍ക – ഷിംല

സുന്ദരമായ, കൽക-ഷിംല ട്രെയിൻയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ ഒരു അനുഭവമാണ് നല്‍കുക എന്ന കാര്യത്തില്‍ സംശയമില്ല. കോളനി കാലത്തെ സമ്മര്‍ ക്യാപിറ്റല്‍ ആയിരു‌ന്ന ഷിംലയിലേക്ക് എത്തിച്ചേരുക എന്നത് വളരെ ദുഷ്കരമായിരുന്നു. അങ്ങനെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഈ റെയില്‍പാത നിര്‍മ്മിച്ചത്.

Advertisements

തുരങ്കങ്ങള്‍

കല്‍ക്ക – ഷിംല റെയി‌ല്‍ പാതയില്‍ നിരവധി തു‌രങ്കങ്ങള്‍ കാണാം എല്ലാം തന്നെ സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നത് തന്നെ. എന്നാല്‍ ബാറോഗ് ഗ്രാമത്തിലെ പണിപൂര്‍ത്തിയാക്കാത്ത തുരങ്കം സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിപ്പികുകയായിരുന്നു.

02kalka-shimla-railway-barog-06-1465196090-08-1465374754

ബറോഗ് റെയില്‍വെ സ്റ്റേഷന്‍

കല്‍ക്ക – ഷിംല റെയില്‍പാതയിലെ ഒരു റെയില്‍വെ സ്റ്റേഷനാണ് ബറോഗ്. ബ്രിട്ടീഷ് ഭരണകാലത്തെ എഞ്ചിനീയര്‍ ആയിരുന്ന കേണല്‍ ബറോഗിന്റെ പേരാണ് ഈ സ്ഥലത്തിന് നല്‍കിയിരിക്കുന്ന‌ത്. ഇവിടെ ഒരു തുരങ്കം നിര്‍മ്മിക്കാന്‍ നിയമിതനായത് ബറോഗ് ആയിരുന്നു.

ബറോഗിന്റെ കഥ

ബറോഗിന്റെ നിര്‍ദ്ദേശ പ്രകാരം ഒരു മലയുടെ രണ്ട് വശത്ത് നിന്നും ‌തൊഴിലാളികള്‍ തുരങ്കം നിര്‍മ്മിക്കാന്‍ ആരംഭിച്ചു. വളരെ വേഗത്തില്‍ തുരങ്കം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ബറോഗ് ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശം വച്ചത്. പക്ഷെ നിര്‍മ്മാണത്തിനിടെ രണ്ട് വശത്ത് നിന്നുള്ള തുരങ്കളെ യോജിപ്പിക്കാന്‍ ആവാതെ വന്നു.

അതോടെ ഈ തുരങ്ക നിര്‍മ്മാണം നില‌ച്ചു. ഇതിന്റെ നിരാശയില്‍ ബറോഗ് തന്റെ കുതിരയോടൊപ്പം ഈ തു‌രങ്കത്തില്‍ കയറി ആത്മഹത്യ ചെയ്തു. പിന്നീട് ഇവിടെ മറ്റൊരു തുരങ്കം നിര്‍മ്മിച്ചപ്പോള്‍ അതിന് ബറോഗിന്റെ പേര് നല്‍കുകയായിരുന്നു.

03kalkashimla-06-1465196079-08-1465374759

പ്രേത കഥകള്‍

പണിപൂര്‍ത്തിയാക്കാത്ത ഈ തുരങ്കം സഞ്ച‌രികളുടെ സാഹസിക സ്ഥലമായി മാറുകയായിരുന്നു. തുരങ്കത്തിനുള്ളില്‍ ബറോഗിന്റെ പ്രേതമുണ്ടെന്നാണ് വിശ്വാസം. പ്രേതത്തേ കാണാനായി ആളുകള്‍ തുരങ്കത്തിലൂടെ യാത്ര ചെയ്യാറുണ്ട്.

പ്രേതത്തെ കണ്ടവര്‍

ബറോ‌ഗിന്റെ പ്രേതത്തേ കാണാന്‍ കഴിഞ്ഞെന്ന് അവകാശപ്പെടുന്ന സഞ്ചാ‌രികളും കുറവല്ല. ചിലര്‍ പ്രേതവുമായി സംസാരിച്ചെന്ന് വരെ അവകാശപ്പെടുന്ന ചിലര്‍ ഈ ബറോഗിനെ കൂടുതല്‍ പ്രശസ്തമാക്കുകയാണ് ചെയ്തത്.

55 കിലോമീറ്റര്‍

ഷിംലയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയായാണ് ഈ തുരങ്കം സ്ഥിതി ചെയ്യുന്നത്. പണിപൂര്‍ത്തിയാകാത്ത ഈ തുരങ്കം ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ഈ തു‌രത്തില്‍ ഇരുള്‍ കാണാം എന്നാ‌ല്ലാതെ ഒന്നുമി‌ല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നത്.