KOYILANDY DIARY

The Perfect News Portal

തടി കുറയാന്‍ ആയുര്‍വേദഡയറ്റ്

പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രരീതിയെന്ന അഭിപ്രായം നേടിയിരിയ്ക്കുന്ന ചികിത്സാസമ്പ്രദായമാണ് ആയുര്‍വേദമെന്നു പറയാം. പല രോഗങ്ങള്‍ക്കുമുള്ള മരുന്നു മാത്രമല്ല, ആരോഗ്യകരമായ ജീവിത രീതിയ്ക്കും ആയുര്‍വേദം ഏറെ ഗുണകരമാണ്. ആയുര്‍വേദത്തിലെ ചക്രസംഹിതയില്‍ എട്ടുതരം ശരീരങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇതില്‍ അമിത വണ്ണമുള്ള ശരീരമാണ് കൂടുതല്‍ രോഗസാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നത്. ഹൃദയം, കിഡ്‌നി, കരള്‍, സന്ധികള്‍ എന്നിവിടങ്ങളില്‍ സമ്മര്‍ദമുണ്ടാക്കാന്‍ ഇവിടങ്ങൡ കൊഴുപ്പടിഞ്ഞു കൂടുന്നത് ഇടയാക്കുന്നു. അമിതഭക്ഷണം, തെറ്റായ ഭക്ഷണരീതികള്‍, തെറ്റായ ഭക്ഷണ കോമ്പിനേഷനുകള്‍ എന്നിവയാണ് ആയുര്‍വേദത്തില്‍ അമിതവണ്ണത്തിനു കാരണമായി പറയുന്നത്. ഇതിന് പരിഹാരവും ആയുര്‍വേദം പറയുന്നുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന ആയുര്‍വേദ ഡയറ്റ് വഴികളെക്കുറിച്ചറിയൂ,

ആയുര്‍വേദഡയറ്റനുസരിച്ച് പ്രാതലിനു മുന്‍പായി ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും കലര്‍ത്തി കുടിയ്ക്കണം. ഒരു ഗ്ലാസ് വെള്ളത്തില്‍ പകുതി ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് കലര്‍ത്തേണ്ടത്.

ഗോതമ്പ്, മുളപ്പിച്ച ധാന്യങ്ങള്‍, കൊഴുപ്പു കളഞ്ഞ പാല്‍ എന്നിവ പ്രാതലിനുപയോഗിയ്ക്കാം. പ്രാതല്‍ യാതൊരു കാരണവശാലും ഒഴിവാക്കുകയുമരുത്.

Advertisements

ഉച്ചഭക്ഷണത്തിനും പ്രാതലിനുമിടയില്‍ ഒരു ഗ്ലാസ് ഓറഞ്ച്, പൈനാപ്പിള്‍, ക്യാരറ്റ് എന്നിവയിലേതെങ്കിലും ജ്യൂസ് കുടിയ്ക്കാം.

ഉച്ചഭക്ഷണത്തിന് വേവിക്കാത്ത പച്ചക്കറികളുടെ സാലഡ്, ചപ്പാത്തി, വേവിച്ച പച്ചക്കറികള്‍ അല്ലെങ്കില്‍ ബ്രൗണ്‍ ബ്രെഡ്, ഒരു ഗ്ലാസ് സംഭാരം അല്ലെങ്കില്‍ മോരാകാം. വറുത്ത ജീരകം, മല്ലിയില, ഇഞ്ചി ചതച്ചത്, അല്‍പം ഉപ്പ് എന്നിവ സംഭാരത്തില്‍ ചേര്‍ക്കാം.

വൈകീട്ട് അതായത് ചായ സമയത്ത് കരിക്കിന്‍ വെള്ളം അല്ലെങ്കില്‍ തേങ്ങാവെള്ളം, ലെമണ്‍ ടീ, ഫ്രഷ് വെജിറ്റബിള്‍ സൂപ്പ് എന്നിവ കഴിയ്ക്കാം.

രാത്രി ചപ്പാത്തി, വേവിച്ച പച്ചക്കറികള്‍, ആപ്പിള്‍, പഴം എന്നിവയൊഴികെയുള്ള പഴവര്‍ഗങ്ങള്‍ എന്നിവ കഴിയ്ക്കാം.

തടി കുറയ്ക്കാനുള്ള ആയുര്‍വേദ ഡയറ്റ് പ്രകാരം അരി, ഉരുളക്കിഴങ്ങ് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

വേവിച്ചതോ പച്ചയ്‌ക്കോ ഉള്ള ക്യാബേജ് രക്തത്തിലെ ഗ്ലൂക്കോസിനെയും മറ്റു കാര്‍ബോഹൈഡ്രേറ്റിനേയും നിയന്ത്രിയ്ക്കുന്നു. ഇതുകൊണ്ടുതന്നെ ക്യാബേജ് കഴിയ്ക്കുന്നതു നല്ലതാണെന്നാണ് ആയുര്‍വേദം പറയുന്നത്.

ദിവസവും ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

പുതിന ചട്‌നി, പുതിന ചായ എന്നിവ ആയുര്‍വേദ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

തടി കുറയ്ക്കാന്‍ ആയുര്‍വേദ ഡയറ്റ് പാലിയ്ക്കുമ്പോള്‍ ചീസ്, ബട്ടര്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക.

ഭക്ഷണങ്ങളില്‍ കറുവാപ്പട്ട, കുരുമുളകു പോലുള്ള മസാലകള്‍ ചേര്‍ത്തു കഴിയ്ക്കണം.