കൊടുവള്ളിയിൽ നാളെ ഉപതെരഞ്ഞെടുപ്പ്

കൊടുവള്ളി; നഗരസഭയിലെ 14-ാം ഡിവിഷൻ വാരിക്കുഴിത്താഴം ഉപതെരഞ്ഞെടുപ്പ് ചൊവ്വാഴ്ച. എൽഡിഎഫിന്റെ ഉറച്ച കോട്ടയിൽ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ് എൽ.ഡി.എഫ്. . ഗൃഹസന്ദർശനം, സ്‌ക്വാഡ് പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയായി. പത്രപ്രവർത്തകനും സിപിഐ എം വാരിക്കുഴിത്താഴം ബ്രാഞ്ച് അംഗവുമായ കെ സി സോജിത്താണ് എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയായി ഹരിദാസൻ കുടക്കഴിയിലും ബിജെപിക്കായി കെ അനിൽ കുമാറുമാണ് മത്സരിക്കുന്നത്.

യുഡിഎഫ് നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തിലാണ് വാരിക്കുഴിത്താഴത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നഗരഭരണത്തിലെ അനാസ്ഥക്കെതിരായ വിധിയെഴുത്തുകൂടിയാവും തെരഞ്ഞെടുപ്പ് ഫലം എന്ന് എ.ഡിഎഫും. വാർഡ് തിരിച്ച് പിടിക്കുമെന്ന് യുഡിഎഫും പറയുന്നു.


സിപിഐഎം കൗൺസിലർ കെ ബാബു സിപിഐ എം താമരശേരി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥാനം രാജിവച്ചിരുന്നു. തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 340 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു വിജയിച്ചത്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.


