KOYILANDY DIARY.COM

The Perfect News Portal

ഭാമ അമ്മയുടെ വേഷത്തില്‍ എത്തുന്നു

മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്ന് ജീവിക്കുന്ന അമ്മയുടെ വേഷത്തില്‍ ഭാമ എത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രമായാണ് ചിത്രത്തില്‍ ഭാമയുടെത്. വി.എം വിനു സംവിധാനം ചെയുന്ന ‘മറുപടി’യെന്ന ചിത്രത്തിലാണ് സാറയെന്ന അമ്മയായി ഭാമ എത്തുന്നത്. ക്രുര ബലാത്സംഗത്തിന് ഇരയാകുന്ന റിയയെന്ന ഏക മകളുടെ ദുരന്തത്തിനെതിരെ ശക്തമായി പോരാടുന്ന സാറയുടെ ജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലുടെയാണ് ചിത്രം സഞ്ചരിക്കുന്നത്. നിയമവും നീതിയുമെല്ലാം ശത്രു പക്ഷത്താകുമ്ബോള്‍ തനിയെ പോരടുന്ന സാറ സമകാലിക സമൂഹത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കഥാപാത്രമാണ്. റഹ്മാനാണ് ചിത്രത്തില്‍ ഭാമയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ എത്തുന്നത്. ബേബി നയന്‍താരയാണ് റിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മറുപടി കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുകയാണ്.

Share news