KOYILANDY DIARY

The Perfect News Portal

വസ്ത്രങ്ങളിലെ കറ നീക്കാന്‍ ചില പൊടിക്കൈകള്‍

ഇഷ്ടപ്പെട്ട വസ്ത്രത്തില്‍ എന്തെങ്കിലും രീതിയിലുള്ള കറ പിടിച്ചാല് പിന്നീട് ആ വസ്ത്രം കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഇനി ഏത് തരത്തിലുള്ള കറയേയും നമുക്ക് വീട്ടില്‍ നിന്നു തന്നെ തുരത്താം.

വീട്ടിലിരുന്ന് പണച്ചിലവില്ലാതെ തന്നെ ഇത്തരത്തിലുള്ള കറ മായ്ക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു നോക്കാം. എത്ര മായാത്ത കറയേയും മായ്ക്കാന്‍ കഴിയുന്ന ഡിറ്റര്‍ജന്റ് എന്നൊക്കെ പറഞ്ഞ് പരസ്യങ്ങളുണ്ടെങ്കിലും കറ മായ്ക്കാന്‍ നമ്മുടെ ചില പൊടിക്കൈകള്‍ തന്നെ വേണം.

കറ പോകാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് തണുത്ത വെള്ളം. കാപ്പിയുടെ കറ പോലുള്ള കറകള്‍ മാറാന്‍ ഏറ്റവും നല്ല ഉപാധിയാണ് തണുത്ത വെള്ളത്തില്‍ കഴുകുക എന്നത്.

Advertisements

ബിയര്‍ കുടിയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കുന്നത് ഇങ്ങനെ ചില ഉപയോഗങ്ങള്‍ കൂടി ബിയറിനുണ്ട് എന്നതാണ് സത്യം. കറയുള്ള ഭാഗത്ത് അല്‍പം ബിയര്‍ ആക്കിയാല്‍ കറ പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കറ കളയാന്‍ ഉള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ബെസ്റ്റാണ് വിനാഗിരി ഉപയോഗിച്ച് കഴുകുന്നത്. അല്‍പ നേരം തുണി വിനാഗിരിയില്‍ മുക്കി വെച്ച് പിന്നീട് കഴുകിയെടുത്താല്‍ മതി.

എന്ത് കറയാണെങ്കിലും ബേക്കിംഗ് സോഡ ഉപയോഗിച്ച കഴുകിയാല്‍ ഏറ്റവും ഉത്തമമായിരിക്കും. അതുകൊണ്ട് തന്നെ കറയുള്ള ഭാഗത്ത് അല്‍പം ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകാം.

വസ്ത്രം കഴുകാന്‍ മുട്ടയോ എന്ന് കേട്ട് അത്ഭുതപ്പെടണ്ട. വസ്ത്രം കഴുകാന്‍ മുട്ടയുടെ മഞ്ഞക്കരു ഉപയോഗിക്കാം. അതും കറയുള്ള ഭാഗത്ത് മുട്ടയുടെ മഞ്ഞക്കരു ഇട്ട് കഴുകിയാല്‍ മതി.

സോഡ വെറും പാനീയം മാത്രമല്ല. വസ്ത്രങ്ങളിലെ കറ കളയാനും സോഡ ഉപയോഗിക്കാം എന്നതാണ് കാര്യം.

ഇത് പിന്നെ സാധാരണയായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. സോപ്പ് പൊടി ഉപയോഗിച്ച് കറയിളക്കാവുന്നതാണ്.