തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിച്ചു

കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിച്ച് ഉത്തരവായി. സ്കൂളിന് സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് ബാച്ച് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ MLAയെ സമീപിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ യൂണിറ്റിനെ മികച്ചതാക്കി നിർത്താൻ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, പിടിഎയുടേയും കൂട്ടായ പ്രവർത്തനത്തിന് സാധിക്കട്ടെയെന്ന് MLA കാനത്തിൽ ജമീല പറഞ്ഞു.

