ഈച്ചറോത്ത് – നെല്ലിക്കോട്ട് കുന്ന്, പുതുക്കോട്ട്താഴ ഫുട് പാത്തുകൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി നഗരസഭയിലെ 15-ാം വാർഡിലെ ഈച്ചറോത്ത് – നെല്ലിക്കോട്ട് കുന്ന്, പുതുക്കോട്ട്താഴ ഫുട് പാത്തുകൾ ഉദ്ഘാടനം ചെയ്തു. ഇന്ന് കാലത്ത് നടന്ന ഉദ്ഘാടന ചടങ്ങുകൾ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ. പി. സുധ ഉദ്ഘാടനം ചെയ്തു.

പിടി രാഘവൻ്റെ ഓർമ്മയ്ക്ക് വേണ്ടി നർമ്മിച്ച പുതുക്കോട്ട് താഴ ഫുട് പാത്തിൻ്റെ നാമകരണം നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ എം.വി. ബാലൻ, സി.കെ. ആനന്ദൻ, വി.കെ. രേഖ, നിഷ പുതിയേടത്ത്, കെ.എം. ശിവദാസൻ എന്നിവർ സംസാരിച്ചു.


