KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 7,32,03,268 രൂപയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യോത്പ്പാദനം, വിപണനം എന്നിവയ്ക്ക് ഊന്നൽ

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് 22-23 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഉൽപാദനത്തിനും, വിപണനത്തിനും ഊന്നൽ നൽകുന്നതാണ് ബഡ്ജറ്റ്. 732,03, 268 രൂപ വരവും, 6,94,70,000 രൂപ ചിലവ് വരുന്ന ബജറ്റ് വൈസ്ചെയർപേഴ്സൺ ബിന്ദു മഠത്തിൽ അവതരിപ്പിച്ചു.

ഭവന നിർമ്മാണത്തിന്‌ 85 ലക്ഷം, കൃഷി അനുബന്ധ മേഖലകൾക്കായി ഇരുപത്തിയേഴ് ലക്ഷം, ഔഷധ സസ്യകൃഷിക്ക് അഞ്ച് ലക്ഷം. പശുവളർത്തിലാനായി 15 ലക്ഷം, കോഴിമുട്ട ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ മുട്ട കോഴി ഫാം യൂണിറ്റ് സജ്ജമാക്കാൻ 5 ലക്ഷം രൂപ, ഭിന്ന ശേഷിക്കാർക്ക് ഇലട്രിക് ഓട്ടോറിക്ഷ വാങ്ങി നൽകുന്ന പദ്ധതിക്ക് 20 ലക്ഷം രൂപ, കുടിവെള്ള ലഭ്യത ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികൾക്കായി 50 ലക്ഷം രൂപ, ജലസ്രോതസ്സുകൾ പുനരുജ്ജീവിപ്പിക്കാനായി 40 ലക്ഷം രൂപ എന്നിവ വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട് പി. ബാബുരാജ് അധ്യക്ഷനായി, എ എം സുഗതൻ, സതി കിഴക്കയിൽ കെ ടി എം കോയ, കെ. ജീവാനന്ദൻ, കെ ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *