KOYILANDY DIARY.COM

The Perfect News Portal

ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 80.94% വിജയശതമാനം. 9870 കുട്ടികള്‍ എല്ലാ വിഷയങ്ങളുിലും എ പ്ലസ് നേടി. 125 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് നേടി. ഹയര്‍സെക്കണ്ടി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂരില്‍ ഏറ്റവും കുറവ് പത്തനംതിട്ടയില്‍. ജൂണ്‍ രണ്ട് മുതല്‍ എട്ട് വരെ സേ പരീക്ഷകള്‍ നടക്കും. 87.72 ശതമാനമാണ് വിഎച്ച്എസ്‌സി വിജയശതമാനം. വിച്ച്എസ്‌സി കൂടിയ വിജയശതമാനം പാലക്കാടും കുറഞ്ഞത് പത്തനംതിട്ടയിലുമാണ്.

കഴിഞ്ഞ പ്രാവശ്യത്തിനേക്കാള്‍ മൂന്ന് ശതമാനം കുറവാണ് ഈ പ്രാവശ്യകത്തെ ഹയര്‍സെക്കണ്ടറി പരീക്ഷ ഫലം. മുഴുവന്‍ എ പ്ലസ് നേടിയവരില്‍ കൂടുതലും പെണ്‍കുട്ടികളാണ്. 125 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും മുഴുവന്‍ മാര്‍ക്ക് ലഭിച്ചു.

Share news