KOYILANDY DIARY.COM

The Perfect News Portal

പുറക്കാട്‌ ശാന്തി സദനം ഭിന്നശേഷി വിദ്യാലയം കെട്ടിടോദ്ഘാടനം മന്ത്രി പി.  എ  മുഹമ്മദ്‌ റിയാസ്‌ നിർവ്വഹിച്ചു

പയ്യോളി: പുറക്കാട്‌ ശാന്തി സദനം ഭിന്നശേഷി വിദ്യാലയത്തിന്റെ കെട്ടിടോദ്ഘാടനം മന്ത്രി പി.  എ  മുഹമ്മദ്‌ റിയാസ്‌ ഉദ്ഘാടനം ചെയ്തു. പുതിയ നിർമാണ പ്രവർത്തനങ്ങൾ ഭിന്നശേഷി സൗഹൃദം ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  പൊതു മരാമത്ത്‌, ടൂറിസം വകുപ്പുകളിൽ ഇനി നടത്തുന്ന പുതിയ നിർമാണ പ്രവർത്തനങ്ങൾ ഭിന്നശേഷി സൗഹൃദം ആയിരിക്കും. ഈ വകുപ്പുകളുടെ ചുമതല ഏറ്റെടുത്ത ശേഷം ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ യോഗത്തിൽ ഇത്‌ സംബന്ധിച്ച്‌ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. ശാന്തി സദനം   പദ്മശ്രീ എം എ യൂസുഫ്‌ അലി ഓൺലൈൻ വഴി നിർവഹിച്ചു.

വിദ്യാസദനം എജ്യൂക്കേഷനൽ ആൻഡ്‌ ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ ഹബീബ്‌ മസ്‌ ഊദ്‌ സ്വാഗതപ്രസംഗവും ശാന്തിസദനം മാനേജർ പി  എം  അബ്ദുൽസലാം ഹാജി കെട്ടിട സമർപ്പണവും നിർവഹിച്ചു. ശാന്തി സദനം പ്രിൻസിപ്പൽ എസ്‌  മായ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം ടി  ഹമീദ്‌ നന്ദി പറഞ്ഞു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺ കുമാർ, പയ്യോളി മുനിസിപ്പൽ ചെയർമാൻ ഷഫീഖ്‌ വടക്കയിൽ, മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗോപാലൻ നായർ, തിക്കോടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ്‌, മൂടാടി  പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ  ശ്രീകുമാർ, തുറയൂർ   പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ  കെ ഗിരീഷ്‌, ജില്ലാ ആസൂത്രണ സമിതി അംഗം വി പി  ഇബ്രാഹിംകുട്ടി, കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ അംഗം ദുൽ കിഫിൽ തുടങ്ങിയവർ സംബന്ധിച്ചു.


Share news

Leave a Reply

Your email address will not be published. Required fields are marked *