പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്‍എസ്എസുകാള്‍ തീയിട്ടു

കണ്ണൂര്‍> ധര്‍മ്മടത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്‍എസ്എസുകാര്‍ നശിപ്പിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മൂന്നൂറടി നീളമുള്ള ഫ്ളക്സും പ്രദേശത്ത് ഒട്ടിച്ചിരുന്ന പോസ്റ്ററുകളുമാണ് ആര്‍എസ്എസുകാള്‍ തീയിട്ടുനശിപ്പിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നു പുലര്‍ച്ചെയോടെയാണ് അക്രമം. പാണ്ട്യാലമുക്കിലെ പുത്തന്‍കണ്ടത്താണ് പിണറായി വിജയന്റെ ജീവചരിത്രം ആലേഖനം ചെയ്തു മൂന്നൂറടി നീളമുള്ള ഫ്ളക്സ് സ്ഥാപിച്ചിരുന്നത്. പുലര്‍ച്ചെ ഈ ഫ്ളക്സ് കീറി തീയിട്ട നിലയിലായിരുന്നു. സമീപത്ത് ഒട്ടിച്ചിരുന്ന പോസ്റ്ററുകളും തീയിട്ടു നശിപ്പിച്ചു.ബൈക്കിലെത്തിയ അഞ്ചംഗ സംഘമാണ് ഫ്ളെക്സ് ബോര്‍ഡിന് തീവച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലം പിണറായി വിജയന്‍ സന്ദര്‍ശിച്ചു
കണ്ണൂരില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ പലയിടങ്ങളിലും ആര്‍എസ്എസ് അക്രമം അഴിച്ചുവിടാന്‍ സാധ്യതയുണ്ടെന്നു സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമാണ് ഫ്ളക്സുകള്‍ നശിപ്പിച്ചതെന്നു കരുതുന്നു. ബിജെപിക്കു തെരഞ്ഞെടുപ്പു രംഗത്ത് ഒട്ടും സാന്നിധ്യം കാണിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിപിഐഎമ്മിനെതിരേ തിരിഞ്ഞ് അക്രമംനടത്തി സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം.

