കൊയിലാണ്ടി ഹാർബറിനു സമീപം ബോട്ട് മുങ്ങി ദുരന്തം ഒഴിവായി

കൊയിലാണ്ടി: ഫിഷിംഗ് ഹാർബറിനു സമീപം ബോട്ട് മുങ്ങി വൻ ദുരന്തം ഒഴിവായി. ഇന്ന് കാലത്തായിരുന്നു സംഭവം. ബോട്ട് കടൽതീരം വീട്ട് പുറംകടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അടിഭാഗം കരിങ്കൽ പാറയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. അതേസമയത്ത് അത് വഴി ബേപ്പൂരിൽനിന്ന് വരികയായിരുന്ന ബോട്ടിലെ ജീവനക്കാർ ബോട്ട് മുങ്ങിത്താഴുന്നത്കണ്ട് രക്ഷപ്പെടുത്തുകയായിരുന്നു.
ഇപ്പോൾ ക്രെയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനം തുടരുകയാണ്. അപകടത്തിൽ ആർക്കും പരിക്കില്ല.

