KOYILANDY DIARY

The Perfect News Portal

കരുതിയിരിക്കുക, രക്തത്തിലുണ്ട് വലിയ അപകടം

രക്തം കട്ട പിടിയ്ക്കുന്നത് ഏറ്റവും അപകടകരമായ അവസ്ഥയാണ്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ അപകടമുണ്ടാവാന്‍ രക്തം കട്ട പിടിയ്ക്കുന്നത് കാരണമാകും. അതുകൊണ്ട് തന്നെ രക്തം കട്ട പിടിയ്ക്കാന്‍ എന്തൊക്കെ കാരണമാകും എന്ന് പലര്‍ക്കും അറിയില്ല.

അത്രയേറെ ശ്രദ്ധ നല്‍കേണ്ടതാണ് ഇതിന്റെ കാര്യത്തില്‍. എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് രക്തം കട്ട പിടിയ്ക്കും എന്ന് നോക്കാം. പക്ഷാഘാതമാണ് ഇതിന്റെ ഫലം, മരണത്തിലേക്ക് വരെ നമ്മെ നയിക്കാന്‍ രക്തം കട്ട പിടിയ്ക്കുന്നത് നയിക്കും. എന്തൊക്കെയാണ് രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ എന്നു നോക്കാം.

1
അമിതമായ തോതിലുള്ള ഹൃദയമിടിപ്പ് പലപ്പോഴും ഇത്തരം പ്രശ്‌നത്തിലേക്ക് നയിക്കുന്നു. ഹൃദയമിടിപ്പിലുണ്ടാകുന്ന ചെറിയ രീതിയിലുള്ള മാറ്റം പോലും പലപ്പോഴും തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകുന്നു.

Advertisements

2
ഗര്‍ഭ നിരോധന ഗുളികകളുടെ ഉപയോഗവും ഇത്തരത്തില്‍ രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകും. അമിതമായി ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗമാണ് ഇത്തരം പ്രശ്‌നത്തിലേക്ക് നയിക്കുന്നത്. ഇത് മരണത്തിനു വരെ കാരണമാകുന്നു.

3
ക്യാന്‍സര്‍ രോഗികകളിലും ഇത്തരം അവസ്ഥ ഉണ്ടാകുന്നു. ശ്വാസകോശാര്‍ബുദ ചികിത്സയ്ക്കിടയിലാണ് ഇത്തരം അവസ്ഥയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്.

4

പുകവലിയ്ക്കുന്നതും രക്തം കട്ട പിടിയ്ക്കാന്‍ കാരണമാകും. രക്തകോശങ്ങളുടെ നശീകരണമാണ് പുകയില ഉപയോഗിക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്. ഇത് പെട്ടെന്ന് തന്നെ ശരീരത്തിനകത്ത് രക്തം കട്ട പിടിയ്ക്കാന്‍ കാരണമാകുന്നു. മാത്രമല്ല മരണത്തിലേക്ക് പെട്ടെന്ന് ഇത് വഴിവെയ്ക്കുന്നു.

5
പലര്‍ക്കും പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങളും രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകുന്നു. പ്രായമാകുന്തോറും ആരോഗ്യകരമായ ജീവിത രീതി പിന്തുടരേണ്ട ആവശ്യകത ഇതാണ്.

7
അമിതവണ്ണമുള്ളവരിലും തലച്ചോറില്‍ രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരുടെ ശരീരത്തിലെ കൊഴുപ്പ് കാരണം പലപ്പോഴും രക്തത്തിന് സഞ്ചാര സ്വാതന്ത്ര്യം ലഭിയ്ക്കുന്നില്ല എന്നത് തന്നെ കാരണം. രക്തത്തിലെ ഓക്‌സിജനില്‍ ഇത്തരത്തില്‍ കുറവ് സംഭവിയ്ക്കുകയും രക്തം കട്ട പിടിയ്ക്കുകയും ചെയ്യുന്നു.

03-1462263233-19-1421673721-pregnant-second-trimester

ഗര്‍ഭാവസ്ഥയിലും രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയത്ത് ഈസ്ട്രജന്‍ പ്രവര്‍ത്തനം കൂടുതലാവുകയും ഇത് രക്തം കട്ട പിടിയ്ക്കാനുള്ള സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

03-1462263221-01-1462100164-08-1412756477-06-1412596494-period3

സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളും രക്തം കട്ട പിടിയ്ക്കുന്നതിന് കാരണമാകും. ആര്‍ത്തവ ദിവസം കഴിഞ്ഞും അമിത രക്തസ്രാവം ഉണ്ടെങ്കിലാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്.