എൽ. ഡി. എഫ്. സ്ഥാനാർത്ഥി കെ. ദാസന് പന്തലായനി കൂമൻതോട് പരിസരത്ത് സ്വീകരണം നൽകി
കൊയിലാണ്ടി: മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥി കെ. ദാസന് പന്തലായനി കൂമൻതോട് പരിസരത്ത് സ്വീകരണം നൽകി. രണ്ട് ദിവസമായി തുടങ്ങിയ പര്യടന പരിപാടി ഇന്ന് അവസാനിക്കുന്നതോടെ മൂന്നാ വട്ട പ്രചാരണത്തിന് സമാപനമാകും. കൂമൻതോട് വൈകീട്ട് 4.30ന് ആരംഭിച്ച സ്വീകരണ പരിപാടിയിൽ സ്ഥാനാർത്ഥി കെ. ദാസൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പയ്യോളി പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ. ജീവാനന്ദൻ മാസ്റ്റർ സംസാരിച്ചു. സി. ആർ നായർ ആദ്ധ്യക്ഷതവഹിച്ച യോഗത്തിൽ എം. വി. ബാലൻ സ്വാഗതം പറഞ്ഞു. ടി. കെ. ചന്ദ്രൻ മാസ്റ്റർ, എൽ. ജി. ലിജീഷ്, ഇ. കെ. അജിത്ത്, സി. സത്യചന്ദ്രൻ, കെ. ടി. എം. കോയ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
