KOYILANDY DIARY.COM

The Perfect News Portal

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു

മലപ്പുറം: മങ്കട കടന്നമണ്ണയില്‍ മാതളനാരങ്ങ (ഉറുമാമ്ബഴം)യുടെ കുരു തൊണ്ടയില്‍ കുടുങ്ങി മൂന്ന് വയസുകാരി മരിച്ചു. മങ്കട കടന്നമണ്ണ പാറച്ചോട്ടില്‍ വലിയാത്ര ഷംസുദ്ദീന്റെ മകള്‍ അഷീക്ക (ഷിയ-മൂന്ന്) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

സംഭവം നടക്കുമ്ബോള്‍ അഷീക്കയും മാതാവ് അഷിഫയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. പഴക്കുരുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയ കുഞ്ഞിന് ശ്വാസതടസ്സം നേരിടുകയും കുഴഞ്ഞ് വീഴുകയും ചെയ്തു. ഉടന്‍ തന്നെ സമീപത്തെ വീട്ടുകാരുടെ സഹായത്തോടെ മഞ്ചേരിയിലെ പ്രശാന്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

Share news