സിപിഐ(എം) പ്രവർത്തകന്റെ കൊലപാതകം കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: സിപിഐ(എം) പ്രവർത്തകൻ തലശ്ശേരിയിൽ പുന്നോൽ കൊരമ്പിൽ ഹരിദാസനെ ആർഎസ്‌എസ് അക്രമിസംഘം വെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ സി.പി.ഐ.(എം) നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സി.പി.ഐ.(എം) ഏരിയാ സിക്രട്ടറി ടി.കെ. ചന്ദ്രൻ, അഡ്വ. എൽ.ജി. ലിജീഷ്, കെ. സത്യൻ, പി.വി. സത്യനാഥൻ, പി.കെ. ഭരതൻ, യു. കെ.ചന്ദ്രൻ തുടങ്ങിവർ നേതൃത്വം നൽകി.

