എരുമേലിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

എരുമേലി: ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. എരുമേലി പന്പ പാതയില്‍ തുലാപ്പള്ളിക്ക് സമീപമായിരുന്നു അപകടം. തമിഴ്നാട് മധുര പുതുക്കോട്ട് സ്വദേശി കൃഷ്ണകുമാര്‍ (23) ആണ് മരിച്ചത്. ലോഡുമായി ഇറക്കം ഇറങ്ങി വരുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. ഇന്ന് പുലര്‍ച്ചേ ഏഴുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ലോറി കടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
