KOYILANDY DIARY.COM

The Perfect News Portal

വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വിഎസ് അച്യുതാനന്ദന്‍ പാലക്കാട് കലക്‌ട്രേറ്റിലും ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്ന പിണറായി വിജയന്‍ കണ്ണൂര്‍ കലക്‌ട്രേറ്റിലും  നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ചെങ്കുട ചൂടിയ പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് പിണറായി പത്രിക സമര്‍പ്പിക്കാന്‍ കലക്‌ട്രേറ്റില്‍ എത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ ഇപി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടിവി രാജേഷ് എന്നിവരും പിണറായിക്കൊപ്പം നാമനിര്‍ദേശ പത്രിക നല്‍കി. സിഎന്‍ ചന്ദ്രന്‍, എം വിജയരാഘവന്‍, കെ. കെ രാഗേഷ് തുടങ്ങിയവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

വിഎസ് അച്യുതാനന്ദന്‍ എന്ന പേരില്‍ ആഡ്രോയിഡ് അപ്ലിക്കേഷന്‍ ഉദ്ഘാടനം ചെയ്തശേഷമാണ് വിഎസ് പത്രിക സമര്‍പ്പണത്തിന് കലക്‌ട്രേറ്റിലെത്തിയത്. നടനും സംവിധായകനുമായ എംജി ശശിയാണ് പാലക്കാട് പ്രസ്ക്ലബില്‍ അപ്ലിക്കേഷന്റെ പ്രകാശനം നിര്‍വഹിച്ചത്.

Advertisements

 

Share news