ഇനി ലോട്ടറി എത്തിക്കാന്‍ ബാബുവേട്ടനില്ല
കൊയിലാണ്ടി: ഇനി ലോട്ടറി എത്തിക്കാന്‍ ബാബുവേട്ടനില്ല.. എല്ലാവരുടെയും ഉറ്റ സുഹൃത്തായ ബാബുവേട്ടൻ വിട പറഞ്ഞു.. കീഴരിയൂർ മാക്കണഞ്ചേരി താമസിക്കും കരിങ്കിലാട്ട് ബാബു എന്ന ബാബുവേട്ടനാണ് (44) ഓർമ്മയായത്. കൊയിലാണ്ടിയില്‍ ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപം ഇന്നലെ ഉച്ചയോടെ തീവണ്ടി തട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.

കൊയിലാണ്ടി നഗരത്തിലും പരിസര പ്രദേശങ്ങളിലും ലോട്ടറി കച്ചവടം നടത്തിയിരുന്നയാളാണ് ബാബുവേട്ടൻ അത് കൊണ്ട് തന്നെ എല്ലാവർക്കും പരിചിതനായിരുന്നു. ഇന്നല്ലെ രാവിലെയും കൊയിലാണ്ടിയിലെത്തി പരിചയക്കാരോട് സ്നേഹവർത്തമാനങ്ങൾ പറഞ്ഞ് പോയ ബാബുവേട്ടൻ്റെ വിയോഗ വാർത്തയാണ് ഏതാനും സമയത്തിനകം നാട്ടുകാർക്ക് കേള്ക്കാനായത്. പരേതനായ ഗോപാലന്റെയും കല്ലാണിയുടെയു മകനാണ്. ഇന്ദിരയാണ് ഭാര്യ: മകന്‍: അനുഭവ്.


