KOYILANDY DIARY

The Perfect News Portal

മുഖത്തിന് മൂന്ന് ദിവസത്തിനുള്ളില്‍ നിറം

മുഖത്തിന്റെ നിറമാണ് പലപ്പോഴും പലരുടേയും സൗന്ദര്യത്തിലുള്ള ആത്മവിശ്വാസം കെടുത്തുന്നത്. എത്രയൊക്കെ കറുപ്പിനഴകെന്നു പറഞ്ഞാലും കാര്യത്തോടടുക്കുമ്ബോള്‍ നിറം കുറവാണെന്ന കോംപ്ലക്സ് എല്ലാവരിലും ഉണ്ടാകും.

നിറം വര്‍ദ്ധിപ്പിക്കാനായി ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറിയിറങ്ങുന്നവര്‍ ഒട്ടും കുറവല്ല. ഇതിന്റെ ഫലമാകട്ടെ മുഖത്തിന്റെ ഉള്ള നിറം പോലും പോകും എന്നതും. എന്നാല്‍ ഇനി പ്രകൃതി ദത്തമായ വഴിയിലൂടെ മൂന്ന് ദിവസത്തിനുള്ളില്‍ മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാം. അതെങ്ങനെയെന്ന് നോക്കാം.

ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഒന്നാണ് ചോറ്. പഴകുന്തോറും ഇതില്‍ ആസിഡുകളുടെ പ്രവര്‍ത്തനവും കൂടുതലാവും. മെലാനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഇത്തരത്തില്‍ പഴയ ചോറ് കഴിയ്ക്കുന്നത് നല്ലതാണ്. കൂടാതെ രണ്ട് ടീസ്പൂണ്‍ പഴയ ചോറ് പേസ്റ്റാക്കി ഒരു ടീസ്പൂണ്‍ തൈര് മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മാറ്റം പെട്ടെന്നറിയാം.

Advertisements

ചര്‍മ്മത്തിന് ഉടന്‍ തന്നെ നിറം നല്‍കുന്നതാണ് കുക്കുമ്ബര്‍. കുക്കുമ്ബര്‍ വട്ടത്തില്‍ അരിഞ്ഞ് മുഖത്ത് വട്ടത്തില്‍ തേയ്ക്കുക. അഞ്ച് മിനിട്ടിനു ശേഷം മുഖം കഴുകാം. ഇത് മുഖത്തെ ക്ഷീണമകറ്റി തിളക്കം നല്‍കുന്നു.

ആയുര്‍വ്വേദ കൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്നതാണ് ഇരട്ടി മധുരം പൊടി. ഇത് പിഗ്മെന്റേഷന്‍ തടയുന്നു. അല്‍പം പാലില്‍ ഇരട്ടിമധുരം ചാലിച്ച്‌ മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടിനു ശേഷം മുഖം കഴുകാം.

പുളിച്ച തൈരും നല്ലൊരു സൗന്ദര്യ സംരക്ഷണ സഹായിയാണ്. എണ്ണമയമുള്ള ചര്‍മ്മത്തിനാണ് ഇത് ഏറ്റവും കൂടുതല്‍ അനുയോജ്യവും. പഞ്ഞി തൈരില്‍ മുക്കി മുഖത്ത് പുരട്ടുക. അഞ്ച് മിനിട്ടോളം ഇത് തുടര്‍ന്നു കൊണ്ടിരിക്കുക. ഇത് ചര്‍മ്മത്തിലെ എല്ലാം അഴുക്കിനേയും പുറന്തള്ളുന്നു. മാത്രമല്ല മുഖക്കുരുവിനെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു.

പപ്പായ മുഖത്ത് പുരട്ടുന്നതും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ആല്‍ഫ ഹൈഡ്രോക്സി ആസിഡ് ആണ് ഇതിന് പിന്നില്‍. ഇത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ചര്‍മ്മത്തിന് മൃദുലതയും തിളക്കവും നല്‍കുന്നു.

തക്കാളി നീരും നല്ലൊരു ആസ്ട്രിജന്റ് ആണ്. തക്കാളി നീര് തേനിലോ തൈരിലോ മിക്സ് ചെയ്ത് മുഖത്ത് പുരട്ടി അഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് ചര്‍മ്മത്തിന് നല്ല തിളക്കം നല്‍കുന്നു.

ചര്‍മ്മത്തിനു നിറം നല്‍കുന്നതില്‍ മുന്‍പിലാണ് നാരങ്ങാ നീര്. പ്രത്യേകിച്ച്‌ സെന്‍സിറ്റീവ് സ്കിന്‍ ഉള്ളവരില്‍ നാരങ്ങ പെട്ടെന്ന് പ്രവര്‍ത്തിക്കും. മുഖത്ത് നാരങ്ങാ നീര് പുരട്ടി നന്നായി മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടോളം ഇങ്ങനെ ചെയ്ത ശേഷം മുഖം കഴുകാം. മൂ്നന് ദിവസത്തിനുളഌല്‍ അതിശയിപ്പിക്കുന്ന മാറ്റം നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ആരോഗ്യത്തിന് മാത്രമല്ല പാല്‍ ഉപയോഗിക്കുന്നത്. സൗന്ദര്യത്തിന്റെ കാര്യത്തിലും പാല്‍ മുന്നില്‍ തന്നെയാണ്.പാലിന്റെ പാടയും പാലും എല്ലാം മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. നിറം വര്‍ദ്ധിപ്പിക്കാന്‍ പാല്‍ മുഖത്ത് പുരട്ടി പഞ്ഞി ഉപയോഗിച്ച്‌ മസ്സാജ് ചെയ്യുക. അഞ്ച് മിനിട്ടിനുള്ളില്‍ കഴുകിക്കളയുക. കൃത്യമായി രണ്ടു നേരവും മൂന്ന് ദിവസം ഇങ്ങനെ ചെയ്താല്‍ മുഖത്തിന് നിറവും തിളക്കവും വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.