KOYILANDY DIARY.COM

The Perfect News Portal

അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം

ഇറ്റാനഗര്‍: അരുണാചര്‍പ്രദേശിലെ തവാങ്ങില്‍ മണ്ണിടിച്ചിലില്‍ 17 മരണം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധിപേര്‍ മണ്ണിനടിയില്‍ പെട്ടിരിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.പഞ്ചനക്ഷത്രഹോട്ടലിന്റെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ജോലിക്കാരാണു മരിച്ചവരില്‍ ഏറെയും. ശക്തമായ മഴയെത്തുടര്‍ന്നാണു മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു സൂചന.

Share news