കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു
കൊല്‍ക്കത്ത>കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിലിരുന്ന ഫ്ളൈഓവര്‍ തകര്‍ന്ന് 12 പേര്‍ മരിച്ചു.നിരവധിപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മരണസംഖ്യ കൂടിയേക്കും.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിവേകാന്ദ ഫ്ളൈ ഓവര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ മേല്‍പ്പാലം ഗിരീഷ് പാര്‍ക്കിനെ ഹൌറയുമായി ബന്ധിപ്പിക്കുന്ന കൊല്‍ക്കത്തയിലെ ഏറ്റവും നീളമുള്ള മേല്‍പ്പാലമാണ്. മരിച്ചവിലേറെയും തൊളിലാളികളാണ് അപകടസമയത്ത് നൂറിലേറെ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.
നിരവധി വാഹനങ്ങളും പാലത്തിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ പ്രദേശമാണിത്.പാലത്തിന്റെ അവശിഷ്ടങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തുണ്ട്. കൊല്‍ക്കത്ത മെട്രോപൊളീറ്റന്‍ ഡവലപ്മെന്റ് അതോറിറ്റിയാണ് മേല്‍പ്പാലം നിര്‍മിക്കുന്നത്.പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിലായിരുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി അപകടവാര്‍ത്ത അറിഞ്ഞയുടന്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങി.

