കലാഭവന്‍ മണിയുടെ പേരില്‍ ആരാധകര്‍ വൃദ്ധ സദനം പണിയുന്നു

ആറ്റിങ്ങല്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ പേരില്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ മാമത്ത് പ്രവര്‍ത്തിയ്ക്കുന്ന കലാഭവന്‍ മണി സേവന സമതി കേന്ദ്രം വേറിട്ടൊരു മാതൃകയാകുന്നു. മണിയുടെ പേരില്‍ ഒരു വൃദ്ധ സദനം പണിയാനാണ് സേവന സമിതിയുടെ തീരുമാനം. ദേവാലയം എന്ന പേരിലാണ് വൃദ്ധ സദനം പണിയുക.
നാട്ടിലെ വൃദ്ധ സദനങ്ങളുടെ പേര് തന്നെ മാറ്റണം എന്ന് കലാഭവന്‍ മണി പറയുമായിരുന്നു. ദേവാലയത്തിലാണ് അച്ഛനമ്മമാര്‍ താമസിയ്ക്കേണ്ടത് എന്നായിരുന്നു മണി പറയുന്നത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പേരില്‍ പണികഴിപ്പിയ്ക്കുന്ന വൃദ്ധ സദനത്തിന് ദേവാലയം എന്ന് പേരിടാന്‍ തീരുമാനിച്ചതും. വൃദ്ധ സദനം നിര്‍മ്മിയ്ക്കുന്നതിനായി ഒട്ടേറെപ്പേര്‍ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇനിയും ആളുകള്‍ എത്തുമെന്നാണ് അംഗങ്ങളുടെ പ്രതീക്ഷ.
